തീന്‍മേശയില്‍ രുചിമേള തീര്‍ത്ത് കോവിഡ് കറിയും മാസ്‌ക് നാനും

By online desk .04 08 2020

imran-azhar

 

 

ജോധ്പുര്‍: പച്ചക്കറി കൊറോണ വൈറസിന്റെ ആകൃതിയില്‍ മുറിച്ചെടുത്തശേഷം തയാറാക്കിയ 'കോവിഡ് കറി'. മാസ്‌കിന്റെ ആകൃതിയിലുള്ള 'മാസ്‌ക് നാന്‍'. ലോക്ഡൗണിന് ശേഷം കരകയറാന്‍ പടിച്ചപണി പതിനെട്ടും നോക്കുകയാണ് ഹോട്ടലുകാര്‍. രാജസ്ഥാനിലെ ഒരു ഹോട്ടലിലെ 'കോവിഡ് കറിയും മാസ്‌ക് നാനും' ഉള്‍പ്പെടുന്ന മെനുവാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.

 

 

രാജ്യത്തെ അണ്‍ലോക് പ്രക്രിയയില്‍ ഹോട്ടലുകളില്‍ പാഴ്‌സലുകള്‍ അനുവദിക്കാനും ചിലയിടങ്ങളില്‍ പകുതിപേര്‍ക്ക് ഹോട്ടലിലിരുന്ന് കഴിക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഭീതിയില്‍ ജനങ്ങള്‍ ഇപ്പോഴും ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനോ പാഴ്‌സല്‍ വാങ്ങാനോ തയാറാകുന്നില്ല. ഇതോടെ വന്‍ നഷ്ടം നേരിട്ടതോടെയാണ് പുതിയ വിഭവങ്ങളുടെ പരീക്ഷണവുമായി രംഗപ്രവേശമെന്ന് ജോധ്പുരിലെ ഹോട്ടല്‍ ഉടമയായ യാഷ് സോളങ്കി പറയുന്നു.

 

 

കോവിഡ് കറിയുടെയും മാസ്‌ക് നാനിന്റെയും പരസ്യം നല്‍കിയശേഷം കുറച്ചു പുരോഗതിയുണ്ടെന്നും എങ്കിലും ആളുകള്‍ പുറത്തിറങ്ങാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും മടിക്കുകയാണെന്ന് സോളങ്കി പറയുന്നു. രാജ്യത്ത് ലോക്ഡൗണിന് ശേഷം നിരവധി ഇളവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

 

 

OTHER SECTIONS