ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍-അപ്പ്; യുട്യൂബറിന് ഗിന്നസ് റെക്കോര്‍ഡ്

By Shyma Mohan.06 08 2022

imran-azhar

 


ആംസ്റ്റര്‍ഡാം: ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് ഏറ്റവും കൂടുതല്‍ പുള്‍-അപ്പുകള്‍ പൂര്‍ത്തിയാക്കിയ ഗിന്നസ് റെക്കോര്‍ഡില്‍ കയറി ഡച്ച് യുവാവ്. യുട്യൂബ് ചാനല്‍ നടത്തുന്ന സ്റ്റാന്‍ ബ്രൗണി എന്ന യുവാവും സുഹൃത്തും സഹ അത്‌ലറ്റുമായ അര്‍ജന്‍ ആല്‍ബേഴ്‌സിനൊപ്പം ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്.

 

ജൂലൈ 6ന് ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പ് ഹോവെനെന്‍ എയര്‍ഫീല്‍ഡില്‍ വെച്ചാണ് ഹെലികോപ്റ്ററില്‍ തൂങ്ങി പുള്‍-അപ്പുകള്‍ എടുത്ത് ഗിന്നസില്‍ കയറിയത്. ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു ഇരു അത്‌ലറ്റുകളുടെയും ചരിത്ര നേട്ടം.

 

ഒരു മിനിറ്റുകളില്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പുള്‍-അപ്പുകള്‍ എടുക്കാന്‍ കഴിയുക എന്നു കാണാന്‍ @ബ്രൗണിയില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ മത്സരിക്കുന്നു. ലോക റെക്കോര്‍ഡിനൊപ്പം ആരാണ് നടക്കുക? എന്ന അടിക്കുറിപ്പോടെ റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ ബ്രൗണി തന്നെ യുട്യൂബ് ഹാന്‍ഡില്‍ പങ്കുവെച്ചു.

 

അര്‍മേനിയയില്‍ നിന്നുള്ള റോമന്‍ സഹ്രദ്യന്‍ നേടിയ 23 പുള്‍-അപ്പുകളാണ് ബ്രൗണി സഖ്യം അട്ടിമറിച്ചത്. ആല്‍ബേഴ്‌സ് 24 പുള്‍-അപ്പുമായി ആദ്യം റെക്കോര്‍ഡിട്ടു. പിന്നാലെ ബ്രൗണി ഒരു പുള്‍-അപ്പ് കൂടി കൂട്ടിച്ചേര്‍ത്ത് 25 എണ്ണം ചെയ്ത് ചരിത്രത്തില്‍ ഇടംനേടി.

OTHER SECTIONS