എൻഐഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

By Athira Murali.17 09 2020

imran-azhar

 

 

കൊച്ചി: മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന എൻഐഎ ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് അക്രമാസക്തം. കനത്ത സുരക്ഷ ഏർപ്പെടുത്തിയ എൻഐഎ ഓഫീസിന് സമീപം പോലീസിന്‍റെ കണ്ണുവെട്ടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പോലീസ് വാഹനത്തിന് ചില്ല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് വഴികളെല്ലാം അടച്ചിരുന്നുവെങ്കിലും മറ്റൊരു വഴിയിലൂടെ കയറി എൻഐഎ ഓഫീസിനു സമീപത്തേക്ക് പ്രതിഷേധക്കാർ എത്തുകയായിരുന്നു. അല്പസമയത്തിനുള്ളിൽ യുവമോർച്ച പ്രവർത്തകരും ഇവിടേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

OTHER SECTIONS