കായംകുളത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ

By Online Desk .30 03 2020

imran-azhar

 

ആലപ്പുഴ: കായംകുളത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളിയിൽ രമേശിനെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്താണ് രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30തോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യം കിട്ടാത്തതിനാൽ അസ്വസ്ഥനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

 

തൃശൂരും മദ്യം കിട്ടാത്തതിനാൽ ഇന്ന് തന്നെ ഒരാൾ ജീവനൊടുക്കിയിരുന്നു. വെങ്ങിണിശേരി സ്വദേശി ഷൈബു (47)ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 

 

 

OTHER SECTIONS