മലപ്പുറത്ത് 21കാരന്‍ വെടിയേറ്റുമരിച്ചു

By Online Desk.13 Aug, 2017

imran-azhar


    മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം സ്വദേശി 21കാരനായ മാസിനാണ് പിന്‍കഴുത്തിന് വെടിയേറ്റ് മരിച്ചത്. സാരമായി പരിക്കേറ്റ മാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് മാസിന്‍. എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

OTHER SECTIONS