നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ഓടിച്ചുപോകാന്‍ യുവാവിന്റെ ശ്രമം; പോലീസ് ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം

By Shyma Mohan.16 Dec, 2017

imran-azhar


    ലക്‌നൗ: ലക്‌നൗ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ലക്‌നൗ-ഝാന്‍സി ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുവാന്‍ തയ്യാറെടുത്തുനിന്ന നൂറുകണക്കിന് യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് ട്രെയിന്‍ ചൂളമടിച്ച് നീങ്ങി. ട്രെയിന്‍ സിഗ്നല്‍ ചുവപ്പായിരുന്നിട്ടും 40 മിനിറ്റ് മുമ്പേ ട്രെയിന്‍ മുന്നോട്ടു നീങ്ങിയതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പേ മിനിറ്റുകള്‍ക്കകം ലോക്കോ പൈലറ്റിന്റെ യൂണിഫോം ധരിച്ച യുവാവിനെ പോലീസ് സംഘം കൂട്ടിക്കൊണ്ടുപോകുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. എഞ്ചിന്‍ ഡ്രൈവറില്ലാതിരുന്ന ട്രെയിനില്‍ കയറി ട്രെയിന്‍ സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോകാന്‍ ശ്രമിച്ച 25കാരന്‍ ഋഷഭ് കുമാറാണ് പോലീസ് പിടിയിലായത്. കനൗജ് ജില്ലയിലെ ബുംന നിവാസിയായ ഋഷഭ് കുമാര്‍ കാണ്‍പൂരിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ട്രെയിന്‍ ഡ്രൈവറാകാനുള്ള മോഹത്തെ തുടര്‍ന്നാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നതെന്നാണ് പോലീസ് പറഞ്ഞത്. സ്ഥിരം ഇതേ ട്രെയിനിലെ യാത്രക്കാരനായിരുന്നു ഋഷാഭ് കുമാറെന്നും പോലീസ് പറഞ്ഞു. എഞ്ചിന്‍ ഡ്രൈവറുടെ യൂണിഫോം ധരിച്ച് കയ്യില്‍ വാക്കിടോക്കിയുമായി സ്‌റ്റേഷനില്‍ കറങ്ങിനടക്കുക കുമാറിന്റെ പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്.OTHER SECTIONS