മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി ഉമ്മല്‍ ഖുവൈനില്‍ ഒരു മലയാളി കമ്പനി

By Avani Chandra.12 01 2022

imran-azhar

 

മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്ന സ്ഥാപനമുണ്ട് ഉമ്മല്‍ ഖുവൈനില്‍. സാദ് പ്രീ കാസ്റ്റ് എന്ന പേരില്‍ രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് മരിച്ചു പോയ ജീവനക്കാരുടെ വീടുകളിലേക്ക് വര്‍ഷങ്ങളായി മുടങ്ങാതെ ശമ്പളമെത്തിക്കുന്നത്. ഗള്‍ഫില്‍ കമ്പനികള്‍ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇങ്ങനെയൊരു നന്മയുടെ കഥ.

 

പ്രവാസി വ്യവസായിയായ സിറാജ് മൊയ്തീന്റെ ഹൃദയത്തില്‍ മാത്രമല്ല, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കു പുസ്തകത്തിലും മരിച്ചു പോയ ജീവനക്കാരെല്ലാം ജീവനോടെ തന്നെയുണ്ട് . മരിച്ചു പോയ തങ്ങളുടെ ജീവനക്കാരുടെ പേര് ശമ്പള പുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടില്ല സിറാജ് മൊയ്തീനും ആല്‍വിന്‍ കുര്യാക്കോസും. മരിച്ചു പോയ ജീവനക്കാരുടെ മക്കള്‍ ജോലി നേടി കുടുംബത്തിന് ആശ്രയമാകുന്ന കാലം വരെയും അവരുടെ ശമ്പളമെത്തിക്കുമെന്നാണ് രണ്ടു പേരും പറയുന്നത്.

 

അഞ്ഞൂറിലധികം ജീവനക്കാരുണ്ട് സാദ് പ്രീ കാസ്റ്റില്‍. കോവിഡ് പ്രതിസന്ധി പറഞ്ഞ് ഇവരില്‍ ആരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടില്ല. കോവിഡ് പടര്‍ന്നു പിടിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട് മികച്ച ഇന്‍ഷുറന്‍സും താമസ സൗകര്യവും ഒരുക്കുകയും ചെയ്തു.

 

അബുദാബി, ഷാര്‍ജാ, അജ്മാന്‍, ഉമ്മല്‍ ഖുവൈന്‍ തുടങ്ങിയ എമിറാട്ടുകളിലെ രാജകുടുംബാംഗങ്ങളുടെ ആഡംബര വീടുകളും മജ്ലിസുകളും നിര്‍മിക്കുന്നത് സാദ് പ്രീ കാസ്റ്റാണ്.

 

OTHER SECTIONS