മഞ്ഞുമലയില്‍ നിന്ന് രക്ത ഉറവ ഒഴുകുന്നു; അത്ഭുതപ്പെട്ട് ശാസ്ത്രജ്ഞര്‍

By priya.01 10 2022

imran-azhar

 

അന്റാര്‍ട്ടിക്കയിലെ ഒരു മഞ്ഞുമലയില്‍ നിന്ന് ഒഴുകുന്ന രക്തവെള്ളച്ചാട്ടം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. ടെയ്ലര്‍ ഗ്ലേസിയര്‍ എന്നാണ് ഈ ഹിമാനിയുടെ പേര്. ഇത് കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ വിക്ടോറിയ ലാന്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന ധൈര്യശാലികളായ ഗവേഷകരെയും ശാസ്ത്രജ്ഞരെയും ഈ കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ ചോര ഉറവ പതിറ്റാണ്ടുകളായി ഒഴുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ടെയ്ലര്‍ ഗ്ലേസിയറിനു താഴെ വളരെ പുരാതനമായ ഒരു പ്രദേശമുണ്ട്. അവിടെ ജീവന്‍ ഉണ്ടെന്നാണ് വിശ്വാസിക്കുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികളുടെ സാന്നിധ്യം പോലെയെന്നാണ് കരുതപ്പെടുന്നതും. ഈ ചുവന്ന ഉറവയില്‍ നിന്നും ശാസ്ത്രജഞര്‍ സാമ്പിള്‍ എടുത്ത് പരിശോധിച്ചിരുന്നു. ഇതിന് ഉപ്പ് രസമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ഹിമാനിക്കടിയിലെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സൂക്ഷ്മജീവികളുടെ ലോകമാണ് രക്തത്തിന്റെ നീരുറവയുടെ ഉറവിടമെന്നാണ് ശസ്ത്രജഞര്‍ പറയുന്നത്. യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ്‌ന അന്റാര്‍ട്ടിക്കയിലെ ഈ പ്രദേശത്ത് ആദ്യമായി എത്തിയത്. 1911-ല്‍ ബ്രിട്ടീഷ് പര്യവേക്ഷകനായ തോമസ് ഗ്രിഫിത്ത് ടെയ്ലറാണ് ഈ രക്തത്തിന്റെ നീരുറവ ആദ്യമായി കണ്ടെത്തിയത്.

 

അവര്‍ ആദ്യം കരുതിയിരുന്നത് ചുവന്ന പായലാണെന്നാണ്. എന്നാല്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് അത് അങ്ങനെയല്ലെന്ന് മനസ്സിലാകുന്നത്. 1960-ല്‍ ഹിമാനിയുടെ അടിയില്‍ ഇരുമ്പ് ലവണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. ഫെറിക് ഹൈഡ്രോക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് രേഖപ്പെടുത്തിയത്.2009-ല്‍, ഹിമാനിയുടെ അടിയില്‍ സൂക്ഷ്മാണുക്കള്‍ ഉണ്ടെന്നും, അതുകൊണ്ടാണ് ഈ രക്തപ്രവാഹം പുറത്തുവരുന്നതെന്നും പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

 

ഈ ഹിമാനിയുടെ കീഴിലായി ഈ സൂക്ഷ്മാണുക്കള്‍ 15 മുതല്‍ 40 ലക്ഷം വര്‍ഷം വരെ ജീവിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത് വളരെ വലിയ ആവാസവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമാണെന്നും മനുഷ്യര്‍ക്ക് അതിന്റെ ചെറിയൊരു ഭാഗം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വളരെ വലുതാണ്, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ തിരയാന്‍ പതിറ്റാണ്ടുകള്‍ എടുത്തേക്കും. കാരണം ഈ പ്രദേശത്തെ യാത്രയും താമസവും വളരെ ബുദ്ധിമുട്ടാണ്.- ശാസ്ത്രജ്ഞര്‍ പറയുന്നു.

 

ലബോറട്ടറിയില്‍ സ്പ്രിംഗ് വാട്ടര്‍ പരിശോധിച്ചപ്പോള്‍, അതില്‍ അപൂര്‍വമായ സബ്‌ഗ്ലേഷ്യല്‍ ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രകാശ സംശ്ലേഷണം നടക്കാത്ത ഒരിടത്താണ് ഈ ബാക്ടീരിയകള്‍ ജീവിക്കുന്നതെന്നാണ് ശാ്‌സത്രജ്ഞര്‍ പറയുന്നത്.

 

പകല്‍ സമയത്ത് ഇവിടുത്തെ താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്. അതായത് രക്തത്തിന്റെ നീരുറവ വളരെ തണുത്തതാണെങ്കിലും അത് ഐസ് ആകുന്നില്ലെന്നുള്ളതാണ് മറ്റൊരു കൗതുകം. ഉപ്പ് ഉള്ളതിനാലാണ് അത് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു.

 

അതേസമയം എന്തുകൊണ്ടാണ് ഉള്ളില്‍ നിന്ന് ഈ നീരുറവ പുറത്തേക്കു വരുന്നതെന്നുള്ളതിന് കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണോ മറ്റെന്തിങ്കിലുമാണോ എന്നറിയില്ല. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഹിമാനിയുടെ കീഴില്‍ ഈ ചോര ഉറവ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ പഠനങ്ങളിലൂടെ ഭൂമിയില്‍ ജീവനുണ്ടായത് എങ്ങനെയെന്നുള്ള ചോദ്യങ്ങള്‍ക്കുള്‍പ്പെടെ ഉത്തരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

 

 

OTHER SECTIONS