കെട്ടു നാറിയ കര്‍ട്ടന്‍ മാറ്റുന്നത് തെറ്റാണോ, മനസ് മടുക്കുന്നെന്ന് എ.കെ.ബാലന്‍

By Abhirami Sajikumar.20 Mar, 2018

imran-azhar

കെട്ടു നാറിയ കര്‍ട്ടന്‍ മാറ്റുന്നത് തെറ്റാണോ, മനസ് മടുക്കുന്നെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ചെലവുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച്‌ മന്ത്രി എ കെ ബാലന്‍. മാധ്യമങ്ങള്‍ വീട് അറ്റകുറ്റപ്പണിയും കര്‍ട്ടന്‍ മാറ്റുന്നതും ധൂര്‍ത്തായി ചിത്രീകരിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. അഞ്ചു കൊല്ലമായി കെട്ടു നാറിയ കര്‍ട്ടന്‍ മാറ്റുന്നത് തെറ്റാണോയെന്ന് എ കെ ബാലന്‍ ചോദിക്കുന്നു.

നിയമസഭ അംഗങ്ങള്‍ക്ക് അധിക വരുമാനമുണ്ടാക്കുന്നുണ്ടോയെന്ന് സോഷ്യല്‍ ഓഡിറ്റിന് തയ്യാറാണെന്ന് എ കെ ബാലന്‍ പറയുന്നു.കാശുള്ളവര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ് ചിലര്‍ക്കുള്ളതെന്നും ഒരു ലക്ഷം പെന്‍ഷന്‍ വാങ്ങുന്നവനാണ് മാധ്യമങ്ങളിലിരുന്ന് കുറ്റം പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ കേട്ടു മനസ് മടുക്കുകയാണന്നും മന്ത്രി പറഞ്ഞു.