സാനിറ്റൈസർ നിർമാണത്തിനായുള്ള ആൽക്കഹോൾ കുടിച്ചു ചികിത്സയിലായിരുന്ന ആൾ മരിച്ചു

By online desk .17 10 2020

imran-azhar

 

മൂന്നാര്‍: സാനിറ്റൈസർ നിർമാണത്തിനായുള്ള ആൽക്കഹോൾ കുടിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു . മൂന്നാറിലെ ഹോം സ്റ്റേ ഉടമ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72 വയസായിരുന്നു. കഴിഞ്ഞ മാസം 29 നാണ് ഹോം സ്റ്റയിൽ താമസിക്കാനെത്തിയ സുഹൃത്തിനൊപ്പം ചേർന്ന് തങ്കപ്പനും ഡ്രൈവറും സാനിറ്റെസർ ആൽക്കഹോൾ കുടിച്ചത്. ഡ്രൈവർ ജോബി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. ആൽക്കഹോൾ കൊടുവന്ന സുഹൃത്ത് മനോജ് കാഴ്ച ഭാഗികമായി നഷ്ട്ടപെട്ടു ചികിത്സയിലാണ്.

OTHER SECTIONS