ശബരിമല വിധി എന്തായാലും അത്‌ നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുള്ളതായി എ.പത്മകുമാര്‍

By online desk.13 11 2019

imran-azhar

 


തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്ത് തന്നെയായാലും നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുള്ളതായി പ്രസിഡന്റ് എ.പത്മകുമാര്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി എന്തായാലും ഭക്തജനങ്ങള്‍ അവധാനതയോടെ സ്വീകരിക്കാന്‍ തയാറാകണം. ആചാരവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണകാലയളവില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി പത്മകുമാര്‍ അറിയിച്ചു.

 

OTHER SECTIONS