ലൈഫ് മിഷൻ ഇടപാട്: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

ന്യൂ ഡൽഹി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.

 

ലൈഫ് മിഷന്‍ സിഇഒ യു വി ജോസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

 

അപ്പീലിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

കേസന്വേഷിക്കുന്ന സിബിഐ അടിയന്തര നീക്കങ്ങൾ നടത്തുന്നതിന് മുൻപാണ് സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.

 

അനില്‍ അക്കരയുടെ പരാതിയില്‍ ത്വരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ കേരളം ആരോപിച്ചിട്ടുണ്ട്.

 

OTHER SECTIONS