ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ്

By anju.20 04 2019

imran-azhar

 

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അടിയന്തര സിറ്റിങ് ചേരുന്നു.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിറ്റിംഗ് നടത്തുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് നടത്തുന്നതെന്നും അറിയിപ്പില്‍ പറയുന്നു.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ ലൈംഗിക ആരോപണമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്.

 

ചീഫ് ജസ്റ്റീസിന്റെ വസതിയില്‍വച്ച് അദ്ദേഹം തന്നോട് മോശമായി പെരുമാറിയെന്നാണ് ജീവനക്കാരിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാര്‍ക്കും അവര്‍ തെളിവ് സഹിതം സത്യവാങ്മൂലം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുറലോകം ഇക്കാര്യം അറിയുന്നത്. പരാതിക്കാരിയായ ജീവനക്കാരിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതു സംബന്ധിച്ചാണോ അടിയന്തര സിറ്റിങ് എന്നതില്‍ വ്യക്തതയില്ല.

 

 

OTHER SECTIONS