ആശങ്ക ചൂണ്ടികാണിച്ചപ്പോൾ തീരുമാനം തിരുത്തുന്നതാണ് ജനാധിപത്യ മാതൃക - എ വിജയരാഘവൻ

By online desk .23 11 2020

imran-azhar

 


തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു വിവിധ തലങ്ങളിൽ നിന്ന് ആശങ്ക ചൂണ്ടിക്കാണിച്ചപ്പോൾ തീരുമാനം തിരുത്തുന്നതാണ് ജനാധിപത്യ മാതൃകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതിനാലാണ് നടപടി. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമർശനം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭയിൽ ചർച്ചകൾക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് സിപിഐഎം അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്. എന്നാൽ ബാർ കോഴ കേസിൽ പിണറായി വിജയൻ ഇടപെട്ടിട്ടില്ലെന്നും വിജയരാഘവൻ വിശദീകരിച്ചു. കേസുകളിൽ ഇടപെടുന്ന സ്വഭാവം മുഖ്യമന്ത്രിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബാർകോഴക്കായി പണം കൊടുത്തുവെന്ന പട്ടികയിൽ ഇടതുപക്ഷക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS