സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല: എ. വിജയരാഘവന്‍

By Online Desk .11 02 2019

imran-azhar

 

 

തിരുവനന്തപുരം: എം.എല്‍.എ ആയാലും സ്ത്രീകളോട് മോശമായി സംസാരിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ഒരാളോട് കാണിക്കേണ്ട മാന്യമായ പെരുമാറ്റ രീതിയില്‍ പിശകുണ്ടെന്ന ആക്ഷേപവും പഞ്ചായത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച വിഷയം സങ്കേതിക കാര്യവുമാണ്. ഇതിനെ രണ്ടിനെയും രണ്ടായി കാണണം. എം.എല്‍.എയുടെ സംസാരം ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്ന തരത്തില്‍ ആയെന്നാണ് ആക്ഷേപം. അങ്ങനെ നടന്നുവെങ്കില്‍ അത് ശരിയായില്ലെന്നാണ് പൊതുവായ അഭിപ്രായം. കെ.എസ്.ആര്‍.ടി.സി എം പാനല്‍കാരുടെ വിഷയം കഴിഞ്ഞ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എം. പാനലുകാരെ പരമാവധി സഹായിക്കുക എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെങ്കിലും കോടതിയുടെ നൂലാമാല ഉണ്ടാക്കുന്ന തടസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

OTHER SECTIONS