നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് കാലാവധി നീട്ടി നല്‍കി സര്‍ക്കാര്‍

By SUBHALEKSHMI B R.07 Dec, 2017

imran-azhar

ന്യൂഡല്‍ഹി: ബാങ്ക് അക്കൌണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഡിസംബര്‍ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാര്‍ച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ ആധാര്‍ നന്പര്‍ ഇല്ളാത്തവര്‍ക്കു മാത്രമേ കാലാവധി നീട്ടല്‍ പ്രയോജനപ്പെടൂ. അതേസമയം, മൊബൈല്‍ ഫോണ്‍ നന്പരും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും.

 

കാലാവധി ദീര്‍ഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ ആധാറിനെതിരെ ഹര്‍ജി നല്‍കിയവര്‍, കാലാവധി നീട്ടുന്നതിനോടു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനയെ എതിര്‍ത്തു. ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഉദയാദിത്യ ബാനര്‍ജി അറിയിച്ചു.

 

ഇടക്കാല ഉത്തരവു വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, കേസ് അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അടുത്തയാഴ്ച കേസ് പരിഗണിക്കുക

OTHER SECTIONS