അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍; ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

By online desk .15 01 2020

imran-azhar

 

 

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ ഗഞ്ചില്‍ നിന്നും ജനവിധി തേടും.

 

ഡല്‍ഹി നിയമസഭയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ആംആദ്മി പാര്‍ട്ടി പ്രഖാപിച്ചത്. 46 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നല്‍കി.

പ്രവര്‍ത്തനം മോശമാണെന്ന വിലയിരുത്തലില്‍ 15 പേര്‍ക്ക് സീറ്റ് നിഷേധിച്ചു. പാര്‍ട്ടിയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അതിഷി മെര്‍ലേന കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കും.

 

ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.

 

 

OTHER SECTIONS