എഎപി എം എൽ എ കപിൽ മിശ്ര ബിജെപിയിൽ

By Chithra.17 08 2019

imran-azhar

 

ന്യൂ ഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കപിൽ മിശ്ര എം എൽ എ ബിജെപിയിൽ ചേർന്നു. കപിൽ മിശ്രയോടൊപ്പം ആം ആദ്മി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബിജെപിയിൽ ചേർന്നു.

 

പന്ത് മാർഗിലെ ബിജെപി ഓഫീസിലെത്തിയ ഇരുവരെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റ ശ്യാം ജജുവും ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തീവാരിയും ചേർന്ന് സ്വീകരിച്ചു.

 

അർവിന്ദ് കെജ്‌രിവാളിന്റെ മന്ത്രിസഭയിൽ ആദ്യം അംഗമായിരുന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം കപിലിനെ ഈ മാസം ആദ്യം ഡൽഹി നിയമസഭാ സ്പീക്കർ അയോഗ്യനാക്കുകയായിരുന്നു.

OTHER SECTIONS