സമരത്തെ അക്രമം ദുർബലപ്പെടുത്തി - എ .എ .പി

By Meghina.26 01 2021

imran-azhar


കർഷകരുടെ ട്രാക്ടർ റാലിക്കിടെ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് ആം ആദ്മി പാർട്ടി.

 

കഴിഞ്ഞ രണ്ടു മാസം സമാധാനപരമായി നടന്ന സമരം വഷളാകാൻ കേന്ദ്രസർക്കാരാണ് അനുവദിച്ചതെന്ന് എഎപി കുറ്റപ്പെടുത്തി.

 

ആക്രമണങ്ങൾക്ക് പിന്നിൽ സമരത്തിലേക്ക് നുഴഞ്ഞുകയറിയവരാണെന്നും അത് ആരാണെങ്കിലും സമാധാനപരമായും, അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങൾ ദുർബലമാക്കിയെന്നും എഎപി പറഞ്ഞു .

 


പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ട്രാക്ടർ പരേഡിനിടെ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്ക് തിരിച്ചുപോകാൻ അഭ്യർത്ഥിച്ചു ട്വീറ്റ് ചെയ്തു .

 

 

സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

 

 

കർഷകരുടെ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിൽ രണ്ട്‌ കർഷകർ മരിക്കുകയും കർഷകർ ചെങ്കോട്ടയിൽ കർഷകരുടെ കൊടി ഉയർത്തുകയും ചെയ്തിരുന്നു .ഡൽഹി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചിരുന്നു .

 

OTHER SECTIONS