ആം ആദ്മി പാർട്ടി സംസ്ഥാന കണ്‍വീനർ സി.ആർ.നീലകണ്ഠനെ സസ്‌പെൻഡ് ചെയ്തു

By Sooraj Surendran .20 04 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി സംസ്ഥാന കണ്‍വീനർ സി.ആർ.നീലകണ്ഠനെ പാർട്ടി നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 13 മണ്ഡലങ്ങളില്‍ യുഡിഎഫിനും മലപ്പുറത്ത് എല്‍ഡിഎഫിനും പിന്തുണ നല്‍കുമെന്നു കഴിഞ്ഞ ദിവസം സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചിരുന്നു. പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിൽ കടുത്ത അതൃപ്തിയാണ് പാർട്ടിക്ക്. എന്നാൽ പാർട്ടിയുടെ തീരുമാനം എൻഡിഎ മുന്നണി സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നിലപാട് സ്വീകരിക്കണമെന്നായിരുന്നുവെന്നും, മാത്രമല്ല എൽഡിഎഫിനെയോ, യുഡിഎഫിനെയോ പിന്തുണക്കണമെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും നീലകണ്ഠൻ പറഞ്ഞു. മാത്രമല്ല പാർട്ടി നടപടിയെക്കുറിച്ചൊന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS