മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയിൽ

By sisira.25 02 2021

imran-azhar

 

മുംബൈ: റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി.

 

സൗത്ത് മുംബൈ റോഡിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കോര്‍പിയോ വാഹനം കണ്ടെത്തിയത്. ഇതിൽ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു.

 

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.

 

വിശദമായ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

OTHER SECTIONS