അഭയ കേസിൻറെ വിചാരണ മൂന്നുമാസത്തേക് നിര്‍ത്തി വയ്ക്കാന്‍ ഹൈകോടതി സിബിഐയുടെ അപേക്ഷ പരി​ഗണിച്ചാണ് കോടതി ഉത്തരവ്

By online desk .28 02 2020

imran-azharകൊച്ചി: അഭയ കേസിന്‍റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സിബിഐ സ്പെഷ്യല്‍ കോടതിയിലാണു കേസിന്‍റെ വിചാരണ നടക്കുന്നത്.പ്രതികളെ നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നതിനാലാണ് വിചാരണ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

2007ല്‍ എന്‍. ക്യഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരാണ് നാര്‍കോ അനാലിസിസ് നടത്തിയത്. ഇവരുടെ സാക്ഷിവിസ്താരത്തിനു സിബിഐ കോടതി നോട്ടിസ് അയച്ചെങ്കിലും പ്രതികള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു ഹൈക്കോടതി ഇടപെട്ടത്. ഇതിനെതിരെ അപ്പീല്‍ നല്‍കുന്ന കാരണത്താല്‍ വിചാരണ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

 

 

1992 മാര്‍ച്ച്‌ 27 ന് കോട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.ദൃക്സാക്ഷികളില്ലാത്ത കേസാണ് സിസ്റ്റർ അഭയ കൊലപാതക കേസ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകൾക്ക് ഊന്നൽ നൽകിയാണ് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം നടത്തുന്നത്.

OTHER SECTIONS