അഭയാര്‍ഥികളുടെ നിരാഹാര സമരം മെക്സിക്കോ അതിര്‍ത്തിയില്‍ തുടരുന്നു

By UTHARA.06 12 2018

imran-azhar


മെക്‌സിക്കോ : മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു.അമേരിക്കയിലേക്ക് പ്രവേശനം നടത്തുന്നതിന്റെ തടസ്സങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെപെട്ടാണ് അതിര്‍ത്തിയില്‍ അഭയാര്‍ഥികളുടെ നിരാഹാര സമരം നടക്കുന്നത് .

 

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കയിലേക്ക് പ്രവേശനം കാത്ത് കഴിയുന്നത് ആറായിരത്തോളം അഭയാര്‍ത്ഥികളാണ് . അമേരിക്കന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിലപാടിലാണ് . അതിര്‍ത്തി നഗരമായ തിജുവാനയില്‍ ആണ് അഭയാര്‍ഥികള്‍ ഡിസംബര്‍ രണ്ടിന് നിരാഹാര സമരം ആരംഭിച്ചത്.അമേരിക്കന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപെടുന്നത്.

OTHER SECTIONS