നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുടെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു; പ്രധാനമന്ത്രി

By mathew.22 10 2019

imran-azhar

 


ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സമഗ്രമായ സംഭാഷണം നടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായും അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും അഭിജിത് ബാനര്‍ജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ ശേഷം ആദ്യമായാണ് അഭിജിത് ബാനര്‍ജി ഇന്ത്യയിലെത്തുന്നത്. അദ്ദേഹം ചൊവ്വാഴ്ച കൊല്‍ക്കത്തയിലേക്ക് പോകും. മാതാവിനെ സന്ദര്‍ശിക്കാനെത്തുന്ന അദ്ദേഹം രണ്ട് ദിവസം കൊല്‍ക്കത്തയില്‍ തങ്ങുമെന്നാണ് വിവരം. 

 

OTHER SECTIONS