അഭിമന്യു വധം; പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല

By Sooraj S.12 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: അഭിമന്യു വധ കേസിൽ കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല. കേസിൽ പോലീസിന്റേതും സർക്കാരിന്റേതും മെല്ലെപ്പോക്ക് നയമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മഹാരാജാസിലെ ബിരുദ വിദ്യാർത്ഥിയായ അഭിമന്യുവിനെ എസ് ഡി പി ഐക്കാർ പൈശാചികമായാണ് കൊലപ്പെടുത്തിയത്. എന്നാൽ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും വിട്ടുമാറാൻ നാട്ടുകാർക്കും കൂട്ടുകാർക്കും ഇതുവരെ സാധിച്ചിട്ടില്ല എന്നിട്ടും കൊലപാതകികൾ പോലീസിന്റെ കയ്യെത്തും ദൂരത്ത് വിലസി നടക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ കാര്യക്ഷമമില്ലായ്മക്കെതിരെയും കേസിൽ സർക്കാർ എടുത്ത നിലപാടിനെതിരെയും ശക്തമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.

OTHER SECTIONS