അഭിനന്ദന്‍ വര്‍ത്തമന്റെ ഡിബ്രീഫിംഗ് പൂര്‍ത്തിയായി

By uthara.15 03 2019

imran-azhar

 

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയിൽ നിന്ന് തിരികെ എത്തിയ വിങ് കമാൻഡർ അഭിനന്ദൻ വര്‍ത്തമന്റെ ഡിബ്രീഫിംഗ് പൂര്‍ത്തിയായി. ഡീബ്രീഫിംഗ് പൂര്‍ത്തിയായ സാഹചര്യത്തിൽ ഒരാഴ്ചത്തെ അവധിയില്‍ അഭിനന്ദന്‍ പ്രവേശിച്ചതായും വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി .

 

അഭിനന്ദന്‍ പൈലറ്റായി ജോലിയിലേക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് ശേഷമേ എത്തുകയുള്ളൂ .ഡീബ്രീഫിംഗില്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇന്‍റലിജന്‍സ് ബ്യൂറോ, ചാര സംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു .

 

അഭിനന്ദന്റെ ശരീരത്തില്‍ പാകിസ്താന്‍ മറ്റ് ഉപകരണങ്ങളൊന്നും മാര്‍ച്ച്‌ മൂന്നിന് നടത്തിയ എം.ആര്‍.ഐ സ്‌കാനിംഗില്‍ ഘടിപ്പിച്ചിട്ടില്ലെന്നു വ്യക്തമാകുകയും ചെയ്തു .

OTHER SECTIONS