ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം തെറ്റ് തന്നെ: രാഹുൽ ഗാന്ധി

By Sooraj Surendran.03 03 2021

imran-azhar

 

 

ന്യൂ ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സർക്കാരിന്റെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ് തന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 

രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്.

 

തെറ്റ് മനസിലാക്കിയ മുത്തശ്ശി മാപ്പ് പറഞ്ഞിരുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

 

അതേസമയം ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

കോര്‍ണല്‍ സര്‍വകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.

 

ഇതിന് മുൻപും ഇന്ദിരാ ഗാന്ധി സർക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം തെറ്റായിരുന്നുവെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.

 

OTHER SECTIONS