അബുദാബി ബിഗ് ടിക്കറ്റ്; 23 കോടി രൂപ സ്വന്തമാക്കി ഇരുപത്തിനാലുകാരനായ മുഹമ്മദ് ഫയസ്

By online desk.05 10 2019

imran-azhar

 

അബുദാബി: ബിഗ് ടിക്കറ്റില്‍ വീണ്ടും നേട്ടം കൈവരിച്ച് ഇന്ത്യക്കാര്‍. കര്‍ണാടക സ്വദേശിയായ ഇരുപത്തിനാലുകാരനാണ് ഒന്നാം സമ്മാനമായ 23 കോടി രൂപ സ്വന്തമാക്കിയത്. മുംബൈയില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഫയസാണ് നേട്ടം കൈവരിച്ചത്. ഒപ്പം താമസിക്കുന്ന രണ്ട് പേരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. ഇത് നാലാം തവണയാണ് മുഹമ്മദ് ഫയസ് ബിഗ് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക വീട്ടുകാരുമായി ചേര്‍ന്നാലോചിച്ച് വിനിയോഗിക്കുമെന്ന് ഫയസ് വ്യക്തമാക്കി.

 

അതേസമയം, കഴിഞ്ഞ തവണത്തെ വിജയിയായ മാര്‍ലി ഡേവിഡിന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ പത്തൊമ്പത് കോടി മുപ്പത് ലക്ഷം രൂപയുടെ സമ്മാനം കൈമാറി.

 

52കാരിയായ മാര്‍ലി കഴിഞ്ഞ 22 വര്‍ഷമായി ദുബായില്‍ വീട്ടമ്മയാണ്. കുടുംബ സുഹൃത്തുക്കളായ ഒമ്പത് പേരുമായി ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ടിക്കറ്റെടുക്കുന്നതായി മാര്‍ലി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇത്തവണത്തെ 10 വിജയികളില്‍ 9 പേരും ഇന്ത്യക്കാരാണ്.

 

OTHER SECTIONS