എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; 'ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്' സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിർദേശം

By സൂരജ് സുരേന്ദ്രൻ .06 03 2021

imran-azhar

 

 

ന്യൂ ഡൽഹി: ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

 

ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കർശന നിർദേശം നൽകി.

 

'ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്' സമീപനം കൃത്യമായും പിന്തുടരണമെന്നും അറിയിച്ചു. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം.

 

നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുകയും ചെയ്യണം. തുടങ്ങിയവയാണ് സുപ്രധാന നിർദേശങ്ങൾ.

 

എട്ട് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി.

 

OTHER SECTIONS