മത്സരയോട്ടം: യുവാക്കൾ മരിച്ചു

By Sooraj Surendran .18 01 2019

imran-azhar

 

 

ബാലരാമപുരം: ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. വൈകിട്ട് 5:30 ഓടെ ചാവടിനടക്ക് സമീപമാണ് അപകടമുണ്ടായത്. കോളേജ് വിദ്യാർത്ഥികളായ അശ്വിൻ (19), സുധിൻ (21) എന്നിവരാണ് മരിച്ചത്. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ യുവാക്കൾ തമ്മിൽ നടത്തിയ മത്സരയോട്ടമാണ് അപകടത്തിൽ കലാശിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി മതിലിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS