വിവാഹാഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു

By Sooraj Surendran .11 07 2019

imran-azhar

 

 

ലഖിസരായ: ബീഹാറിൽ വിവാഹാഘോഷം നടക്കുന്നതിനിടെ ട്രക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. ലഖിസരായയിലെ ഹൽസിയിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാഗമായാണ് റോഡരികിലെ വീട്ടിൽ പാട്ടും നൃത്തവുമായി ആഘോഷപരിപാടികൾ നടന്നത്. ഇതിനിടയിലാണ് അമിതവേഗതയിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അപകടത്തിൽ ആറ്‌ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.