പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു

By Sooraj Surendran .21 05 2019

imran-azhar

 

 

ആനന്ദ്: ഗുജറാത്തിൽ പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു . ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. അങ്ക്ലാവിലെ ഗംഭീര പാലത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

OTHER SECTIONS