കുവൈത്തില്‍ വാഹനാപകടം : മൂന്നുപേര്‍ മരിച്ചു; അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്

By anju.13 01 2019

imran-azhar

കുവൈത്ത് : വഫ്‌റ കാര്‍ഷിക മേഖലക്ക് സമീപമായി വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമിതവേഗത്തിലോടുകയായിരുന്ന ടാക്‌സി വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ടാക്‌സിയില്‍ സഞ്ചരിച്ച മൂന്ന് യാത്രക്കാരാണ് മരിച്ചത്. കുവൈത്തി കുടുംബം സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്കാണ് പരിക്ക്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു