മണ്ണാർക്കാട് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

By Sooraj Surendran .11 02 2019

imran-azhar

 

 

മണ്ണാർക്കാട്: മണ്ണാർക്കാട് ചൂരിയോഡിനടുത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൃശൂർ സ്വദേശിയായ ജോപോൾ (42), പൂത്തോൾ കരുതുകുളങ്ങര സ്വദേശി ആന്‍റണി എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം സ്തംഭിച്ചു. പോലീസുകാരും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

OTHER SECTIONS