എം സി റോഡിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു: 30 പേർക്ക് പരിക്ക്

By Sooraj Surendran.09 11 2018

imran-azhar

 

 

കൊല്ലം: എം സി റോഡിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. കൊട്ടാരക്കരയ്ക്കും അടുരിനുമിടയില്‍ കലപുരത്ത് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

OTHER SECTIONS