പൊൻകുന്നത്ത് യുവാവ് ട്രാവലറിടിച്ച് മരിച്ചു

By Sooraj Surendran.15 Sep, 2018

imran-azhar

 

 

കോട്ടയം: പാലാ-പൊൻകുന്നം റോഡിൽ യുവാവ് ട്രാവലറിടിച്ച് മരിച്ചു. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ജിഷ്ണു(21)ആണ് മരിച്ചത്. എറണാകുളത്ത് നിന്നും വീട്ടിലേക്ക് പോകാനായി സ്റ്റോപ്പിലിറങ്ങിയ ജിഷ്‌ണുവിനെ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ടെമ്പോ ട്രാവലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജിഷ്ണുവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബംഗളുരുവിൽ കണ്‍സൾട്ടൻസി കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.

OTHER SECTIONS