പോത്തൻകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു: യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By Online Desk .11 07 2019

imran-azhar

 

 

വെഞ്ഞാറമൂട്. കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പകല്‍ 2.30ന് വെഞ്ഞാറമൂട് പോത്തന്‍കോട് ബൈപ്പാസില്‍ വേളാവൂര്‍ ജംങ്ഷന് സമീപം വച്ചായിരുന്നു അപകടം. പോത്തന്‍കോട് ഭാഗത്തു നിന്നും വരികയായിരുന്നു ഇരു വാഹനങ്ങളും. ബസ് പെട്ടന്ന് നിര്‍ത്തിയ കാരണം കാര്‍ ബസിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു. അപകടം കാരണം അരമണിക്കൂറോളം ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പൊലീസും വെഞ്ഞാറമൂട് അഗ്‌നി ശമന സേനയും സ്ഥലത്തെത്തി തടസ്സങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.

OTHER SECTIONS