ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു

By Preethi Pippi.21 10 2021

imran-azhar

 

മലപ്പുറം: മലപ്പുറം കെഎൻജി പാതയിൽ വടപുറത്ത് ചരക്കു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. പാട്ടക്കരിമ്പ് കവളമുക്കട്ട കിണാറ്റിൽ മൊയ്തീൻ (64) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

 


സിമന്റ് ലോഡ് കയറ്റിയ ലോറിയും സ്കൂട്ടറും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഫോൺ കോള്‍ വന്നപ്പോൾ മൊയ്തീൻ സ്കൂട്ടർ നിർത്തി. പിന്നിൽനിന്നുവന്ന ലോറി സ്കൂട്ടറിൽ കൊളുത്തി വലിച്ചു.

 

 


ലോറിക്കടിയിലേക്ക് വീണ മൊയ്തീന്റെ തലയിലൂടെ പിൻചക്രങ്ങൾ കയറി ഇറങ്ങി. മൊയ്തീൻ തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികളായ പള്ളിക്കത്തൊടി ഷൗക്കത്തലി, കാരാട്ട് ഫൈസൽ എന്നിവർ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

OTHER SECTIONS