കൊച്ചി എളംകുളത്ത് വീണ്ടും അപകടം; യുവാവ് മരിച്ചു

By Sooraj Surendran.03 03 2021

imran-azhar

 

 

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ കടവന്ത്ര എളംകുളത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു.

 

ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

 

എളംകുളം മെട്രോ വളവിലാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശി സനൽ സത്യൻ ആണ് അപകടത്തിൽ മരിച്ചത്.

 

സനൽ സഞ്ചരിച്ച ബൈക്ക് റോഡരികിലെ സ്ലാബിൽ ഇടിച്ച് മറിയുകയായിരുന്നു.

 

സനലിനൊപ്പം ബൈക്കിലുണ്ടായിരുന്നു മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.

 

കഴിഞ്ഞ ഏഴ് മാസത്തിനിടെ എളംകുളം വളവിൽ അപകടത്തിൽപ്പെട്ട് 9 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.

 

OTHER SECTIONS