സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

By Avani Chandra.24 01 2022

imran-azhar

 

കൊല്ലം: കൊല്ലം ശക്തികുളങ്ങര മരിയാലയം ജങ്ഷനില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റി.

 

തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ വാനിന്റെ ഡ്രൈവര്‍ മരണപ്പെട്ടു.

 

OTHER SECTIONS