കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

By സൂരജ് സുരേന്ദ്രന്‍.18 10 2021

imran-azhar

 

 

കോട്ടയം: കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കോട്ടയം മുട്ടമ്പലം സ്വദേശികൾ മരിച്ചു.

 

കോട്ടയം: റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്തുനിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

 

നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

 

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ എതിരേ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

തിങ്കളാഴ്ച് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

 

അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

OTHER SECTIONS