നാടുകാണി ചുരത്തില്‍ ചരക്കുലോറി താഴ്ചയിലേക്കു മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

By Web Desk.08 04 2021

imran-azhar

 


നിലമ്പൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ചരക്കു ലോറി നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാത്രി 11.30 നാണ് സംഭവം.

 

40 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും.

 

ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍പ്പെട്ടത്.

 

 

 

 

OTHER SECTIONS