പുലിയന്നൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

By online desk.12 12 2019

imran-azharകോട്ടയം: പുലിയന്നൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനടുത്തുവെച്ചായിരുന്നു അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

കോട്ടയം ഭാഗത്ത് നിന്നും പാലായിലേക്ക് വരികയായിരുന്ന ജീപ്പിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിച്ച മറ്റൊരാളെയും ജീപ്പ് ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

OTHER SECTIONS