സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

By anju.10 02 2019

imran-azhar


സൗദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. അല്‍ഹസ്സ ഹറദ് റോട്ടിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.പാലക്കാട്, എറണാകുളം സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

 

പാലക്കാട് കല്‍മണ്ഡപം സ്വദേശി ഫിറോസ് ഖാന്‍, എറണാകുളം മുവാറ്റുപുഴ ഇനാനെല്ലൂര്‍ സ്വദേശി അനില്‍ തങ്കപ്പന്‍, ഇദ്ദേഹത്തിന്റെ സുഹൃത്ത് കണ്ണൂര് പാപ്പിനിശ്ശേരി സ്വദേശി സിയാദ് പൂവന്‍കുളംതോട്ടം പുതിയപുരയില്‍ എന്നിവരാണ് മരിച്ചത്.

 

ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ കാറിലേക്ക് എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഹറദിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിക്കാണ് അപകടം. വഴിക്ക് വെച്ച് ഇവരുടെ വാഹനം കേട് വന്നതിനെ തുടര്‍ന്ന് അബ്‌ഖൈഖിലുള്ള സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. ഈ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂവരുടെയും മൃതദേഹം അല്‍ഹസ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.