തിരുവനന്തപുരത്ത് മീൻ ലോറിയുംകാറും കൂട്ടിയിടിച്ചു; അഞ്ചുമരണം

By vaishnavi .26 01 2021

imran-azhar

 

 തിരുവനന്തപുരം: കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ചു അഞ്ചുമരണം.കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 .30 ഓടെ കല്ലമ്പലംതോട്ടയ്ക്കാട് വെച്ചായിരുന്നു അപകടം നടന്നത്. മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഒരാളെ തിരിച്ചറിയാനുണ്ട് . കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. അപകടം നടന്ന ഉടനെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ട് പേര്‍ അപകടം നടന്ന ഉടനെയും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

OTHER SECTIONS