കരിപ്പൂരിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ചു

By Sooraj Surendran .07 08 2020

imran-azhar

 

 

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചത്. ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ നിന്നും കറുത്ത പുക ഉയരുന്നതായാണ് റിപ്പോർട്ട്. ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്.

 

റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.

 

OTHER SECTIONS