പെഹ്‌ലു ഖാന്‍ കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടു

By mathew.15 08 2019

imran-azhar

 

ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാന്‍ എന്ന വ്യക്തിയെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി വെറുതെ വിട്ടു. 2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പെഹ്ലുഖാനെ ആള്‍ക്കൂട്ടം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

ജയ്പുരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി പെഹ്ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഇയാള്‍ മരിക്കുകയായിരുന്നു.

ഇയാള്‍ അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യം പരിശോധിച്ചാണ് പോലീസ് അക്രമികളെ പിടികൂടിയത്.

OTHER SECTIONS