ഭാര്യയ്ക്കും 12 വയസുകാരിയായ മകള്‍ക്കും നേരെ ആസിഡ് ആക്രമണം, ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

By Avani Chandra.15 01 2022

imran-azhar

 

വയനാട്: വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ നിജിത, 12 വയസുകാരിയായ മകള്‍ അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും തമ്മില്‍ കുറച്ചു നാളുകളായി അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS