വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനും നടനുമായ ജോസ് തോമസ് മരിച്ചു

By Chithra.09 11 2019

imran-azhar

 

തിരുവനന്തപുരം : കിളിമാനൂരിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനും, നടനും, നാടകകൃത്തുമായിരുന്ന ജോസ് തോമസ് മരിച്ചു.

 

ദീർഘകാലം ഏഷ്യാനെറ്റ് ന്യൂസിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

 

നിരവധി നാടകങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ജോസ് തോമസിനെ തേടി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പലതവണ എത്തിയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

OTHER SECTIONS