മോൻസൺ അയൽവാസിയാണ്, തട്ടിപ്പുകാരനെന്ന് അറിയില്ല; അനാവശ്യ പ്രശ്നങ്ങളിൽ തന്നെ വലിച്ചിടരുതെന്ന് നടൻ ബാല

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

പുരാവസ്‌തു വില്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് ബന്ധമുണ്ടെന്ന മാധ്യമ വാർത്തകളിൽ പ്രതികരണവുമായി താരം.

 

അയൽവാസി എന്ന നിലയിലുള്ള ബന്ധം മാത്രമാണ് തനിക്ക് മോൻസണുമായി ഉണ്ടായിരുന്നതെന്നും തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ബാല പറഞ്ഞു.

 

ഭാര്യക്കും, അമ്മയ്ക്കുമൊപ്പം സമാധാനമായി ജീവിക്കുകയാണെന്നും അനാവശ്യ കാര്യങ്ങളിൽ തന്നെ വലിച്ചിഴക്കരുതെന്നും ബാല പ്രതികരിച്ചു.

 

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ മോൺസൺ നടത്തിയിട്ടുള്ളതായി അറിയാമായിരുന്നുവെന്നും അങ്ങനെയാണ് മോൻസണുമായി കൂടുതൽ അടുക്കുന്നതെന്നും ബാല പറഞ്ഞു.

 

മോൻസൻ മാവുങ്കലിന് വേണ്ടി നടൻ ബാല മുമ്പ് ഇടപെട്ടതിന്റെ തെളിവായി ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.

 

മോൻസന്റെ ഡ്രൈവറായിരുന്ന അജിത് നൽകിയ പരാതി പിൻവലിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടത്.

 

എന്നാൽ മോൻസൺ തനിക്കെതിരേ കള്ളക്കേസ് നൽകിയെന്നും പരാതി പിൻവലിക്കാൻ പറ്റില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്.

 

OTHER SECTIONS